01:58am 13 November 2026
NEWS
ഏകീകൃത എഐ പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ ടേക്ക് സൊല്യൂഷന്‍സ്.
20/02/2026  04:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഏകീകൃത എഐ  പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ ടേക്ക് സൊല്യൂഷന്‍സ്

 

കൊച്ചി:  ന്യൂഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സമഗ്രവും ഏകീകൃതവുമായ എഐI പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ടേക്ക് സൊല്യൂഷന്‍സ്
ലിമിറ്റഡ് പ്രഖ്യാപിച്ചു. ആരോഗ്യ സംരക്ഷണ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്ലാറ്റ്ഫോം, ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക് ലബോറട്ടറികള്‍, ക്ലിനിക്കല്‍ ട്രയല്‍ ഓര്‍ഗനൈസേഷനുകള്‍, ക്ലിനിക്കുകള്‍ എന്നിവയ്ക്ക് കൃത്രിമ ബുദ്ധി പരിഹാരങ്ങള്‍ തടസ്സമില്ലാതെ സ്വീകരിക്കാനും വിന്യസിക്കാനും കഴിയുന്ന ഒരു വണ്‍-സ്റ്റോപ്പ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലെയറായി പ്രവര്‍ത്തിക്കും.

ഇന്ത്യാഎഐ മിഷന്‍ വഴി രാജ്യത്തിന്റെ വളര്‍ച്ചയും സാങ്കേതിക സ്വാശ്രയത്വവും വര്‍ധിപ്പിക്കുന്നതിലൂടെ ടേക്ക് സൊല്യൂഷന്‍സിന്റെ എഐ മാര്‍ക്കറ്റ് പ്ലെയ്്‌സ് ആരോഗ്യസംരക്ഷണ ദാതാക്കളെ ബന്ധിപ്പിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img